പിൻമാറി കോൺ​ഗ്രസ് രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺ​ഗ്രസ് നേതാക്കൾ പങ്കെടുക്കില്ല

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട് .ക്ഷണം ലഭിച്ച പ്രധാന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം അതേസമയം ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും ഇതുവരെ
തീരുമാനമായില്ല. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം.
കോൺ​ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പുണ്ടെന്നവിവരംനേരത്തെ പുറത്തുവന്നിരുന്നു .സോണിയ ഗാന്ധിക്കും ഖർഗെയ്ക്കും പുറമെ അധിർ രഞ്ജൻ ചൗധരിക്കാണ് കോൺ​ഗ്രസിൽ നിന്ന് രാമക്ഷേത്ര
പ്രതിഷ്ഠാദിന ചടങ്ങിൽ ക്ഷണം ലഭിച്ചത് .

കൂടാതെ ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ലെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി.എന്നാൽ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺ​ഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു.ഇതുസംമ്പന്ധിച്ച വിഷയത്തിൽ ബിജെപിയുടെ ഒരു കെണിയിലും കോൺ​ഗ്രസ് വീഴില്ലെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം. കൂടാതെ അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .അതേസമയം കോൺഗ്രസിന് മേൽ ഒരു സമ്മർദ്ദവുമില്ലെന്നും . കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവനയിലെ നിലപാട് അദ്ദേഹത്തോട് തന്നെചോദിക്കണമെന്നും ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസിന് അഭിപ്രായമുണ്ടെന്നും . ഓരോ പാർട്ടികൾക്കും അവരുടേതായ അഭിപ്രായമുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )