വിലക്കയറ്റം മുൻനിർത്തി ഭാരത് അരി പൊതുവിപണിയിൽ ഇറക്കാൻകേന്ദ്രസർക്കാർ ആലോചനയിൽ

വിലക്കയറ്റം നേരിടുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ഭാരത് റൈസിന്റെ പ്രഖ്യാപനം ഉടൻ നടത്താൻ കേന്ദ്രസർക്കാർ ആലോചനയിൽ ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് കുറഞ്ഞ വിലയില്‍ അരി വിപണിയിലിറക്കാനാണ് ആലോചന എഫ്‌സിഐ വഴി ശേഖരിക്കുന്ന അരികുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് സർക്കാരിന്റെ നീക്കം.അതേസമയം ഓപ്പൺ മാർക്കറ്റ് സെയിൽസ് പദ്ധതി വഴി നിലവിൽ നൽകുന്ന അതേ തുകക്ക് അരി നൽകണോ അതിലും കുറച്ച് ലഭ്യമാക്കണോ എന്ന വിഷയത്തിലും സർക്കാർ തലത്തിൽ ചർച്ച നടക്കുന്നുണ്ട്.25 രൂപയ്ക്കോ 29
രൂപയ്ക്കോ ആയിരിക്കും അരി ജനങ്ങളിലേക്ക് എത്തിക്കുക . ഫുഡ് കോര്‍പറേഷൻ ഓഫ് ഇന്ത്യ വഴി സംഭരിക്കുന്ന അരിക്ക് ഭാരത് അരിഎന്ന ബ്രാന്റിങ് നൽകും
.

അതേസമയം നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഭാരത് ആട്ട കിലോ 27.50 രൂപക്കും ഭാരത് പരിപ്പ് 60 രൂപക്കും വിതരണം ചെയ്യുന്നുണ്ട്.ഇതേ മാതൃകയിൽ തന്നെയായിരിക്കും ഭാരത് അരിയും ലഭ്യമാക്കുക.ലോക്സഭ
തെര‍ഞ്ഞെടുപ്പില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങള്‍ പ്രധാന പ്രചാരണ വിഷയമാക്കാൻ പ്രതിപക്ഷം ഒരുങ്ങുമ്പോൾ അതിനെ എങ്ങനെ മറികടക്കാമെന്നുള്ള വഴിയാണ് ഭാരത് അരി പ്രഖ്യാപനത്തിലൂടെ കേന്ദ്രം കണ്ടെത്തിയത് നാഫെഡ്, എൻസിസിഎഫ്,
കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകള്‍ വഴി ഭാരത്റൈസിന്റെ വിതരണം നടത്തുന്നത് എന്നാൽ പ്രയോജനകരമാകുന്ന വിധം അരിയും ആട്ടയും പരിപ്പും ലഭ്യമാക്കാൻ കഴിയുമോയെന്നത് ഒരു പ്രധാന വെല്ലുവിളിയാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )