നടന്‍ നാസറിന്റെ പേരുപറഞ്ഞ് പണപ്പിരിവ്; നടികര്‍ സംഘത്തിന്റെപേരില്‍ ഓണ്‍ലൈനായി പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി

നടന്‍ നാസറിന്റെ പേരുപറഞ്ഞ് പണപ്പിരിവ്; നടികര്‍ സംഘത്തിന്റെപേരില്‍ ഓണ്‍ലൈനായി പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി

ചെന്നൈ: തമിഴ് ചലച്ചിത്രതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെപേരില്‍ ഓണ്‍ലൈനായി പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി. നടികര്‍ സംഘത്തിന്റെ ഉടമസ്ഥതയില്‍ ചെന്നൈ ടി നഗറിലുള്ള സ്ഥലത്ത് കെട്ടിടംനിര്‍മിക്കുന്നതിന് പണം വേണമെന്നുപറഞ്ഞ് പിരിവുനടത്തുന്നുവെന്നാണ് സംഘടനാപ്രസിഡന്റും നടനുമായ നാസര്‍, ചെന്നൈ സിറ്റി പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. നാസറിന്റെപേരിലാണ് പലര്‍ക്കും അഭ്യര്‍ഥന അയയ്ക്കുകയും പണംവാങ്ങുകയും ചെയ്യുന്നത്.

ഏഴുവര്‍ഷംമുമ്പാണ് ടി നഗറില്‍ നടികര്‍ സംഘം കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, കോവിഡ് അടക്കമുള്ള കാരണങ്ങളാലും സാമ്പത്തിക പ്രശ്നംമൂലവും പണി മുടങ്ങുകയായിരുന്നു.കമല്‍ഹാസന്‍, തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ ഒരോ കോടി രൂപവീതം സംഭാവനചെയ്തതോടെ കഴിഞ്ഞിടയ്ക്ക് പണി പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് തട്ടിപ്പുനടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )