നടൻ വിജയകാന്തിന് വിട
തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് വിടവാങ്ങി .വ്യാഴാഴ്ച രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം അസുഖബാധിതനായി
ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് സ്ഥിതീകരിച്ചിരുന്നു .ഇതോടെ ആരോഗ്യനില ഗുരുതരമായി തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത് .അതേസമയം വിജയകാന്തിന്റെ ആരോഗ്യം തൃപ്തികരമല്ലാത്തതിനാൽ ഡിഎംഡികെയുടെ ചുമതലകൾ ഭാര്യ പ്രേമലതയെ ഏൽപ്പിച്ച് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം എന്നാൽ ഡിസംബർ 14-ന്, ഡിഎംഡികെയുടെ എക്‌സിക്യൂട്ടീവിലും ജനറൽ കൗൺസിൽ യോഗത്തിലും വിജയകാന്ത് പങ്കെടുത്തിരുന്നു. യോഗത്തിൽ ഭാര്യ പ്രേമലത വിജയകാന്തിനെ പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു . മധുരയിൽ ജനിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ പേര് വിജയരാജ് എന്നായിരുന്നു സിനിമാലോകത്ത് ആക്ഷൻസീക്വൻസുകളും ഡയലോഗുകളും കൊണ്ട് പ്രേക്ഷക ശ്രദ്ദനേടിയ വിജയകാന്തിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം 1979-ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെയായിരുന്നു .പിന്നീട്
സെന്തൂര പൂവേ, പുലൻ വിസാരണൈ, ചത്രിയൻ, ക്യാപ്റ്റൻ പ്രഭാകരൻ, ചിന്ന ഗൗണ്ടർ, സേതുപതി ഐപിഎസ്, ഹോണസ്റ്റ് രാജ്, വനത്തൈ പോള, രമണ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ജനപ്രീയനായിമാറി . തുടർന്ന് രാഷ്ട്രീയത്തിലും അദ്ദേഹം കഴിവുതെളിയിച്ചിരുന്നു സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിരുദാചലം മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു.2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തമിഴ്‌നാട്ടിൽ എഐഎഡിഎംകെയുമായി വിജയകാന്ത് കൈകോർക്കുന്നത് അദ്ദേഹത്തിന്റെ പാർട്ടി 29 സീറ്റുകൾ നേടി, ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി സംസ്ഥാനത്തിന്റെ പ്രധാന പ്രതിപക്ഷമായി. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ തോൽവികൾ നേരിട്ടതിനു ശേഷം, അദ്ദേഹത്തിന്റെ പാർട്ടിക്ക് വോട്ട് വിഹിതം നഷ്ടപ്പെടാൻ തുടങ്ങി, കൂടാതെ വിജയകാന്തിന്റെ ആരോഗ്യസ്ഥിതിയും വഷളായി പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് അദ്ദേഹം പതിയെ വിട്ടുനിന്നു.എം.ജി.ആർ പുരസ്കാരം, കലൈമാമണി പുരസ്കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്കാരം, 2009-ൽ ടോപ്പ് 10 ലെജൻഡ്സ് ഓഫ് തമിഴ് സിനിമാ പുരസ്കാരം, ഓണററി ഡോക്ടറേറ്റ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെത്തേടിയെത്തിയിരുന്നു