ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് പച്ച സ്വദേശി സോജിയാണ് ഭാര്യ ഗിരിജയുടെ കാലില്‍ പരുക്കേല്‍പ്പിച്ചത്. കരിമണ്‍കോട് വനത്തില്‍ വച്ചാണ് സംഭവം.

ഭാര്യയെ കാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്. സോജിയും ഷൈനിയു ഏറെനാളുകളായി പിണക്കത്തില്‍ ആയിരുന്നു. എന്നാല്‍ തമ്മില്‍ ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ സോജി, ഷൈനിയെ ഫോണ്‍ വിളിക്കുകയും കരുമണ്‍കോട് വനത്തില്‍ വരാനും പറഞ്ഞു. തുടര്‍ന്ന് ഷൈനി വനത്തില്‍ എത്തുകയും അവിടെവെച്ച് സോജിയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സോജി, കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഷൈനിയുടെ ഇരുകാല്‍മുട്ടുകളിലും അടിക്കുകയായിരുന്നു.

ഷൈനിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. പാലോട് പോലീസ് സോജിയെ കസ്റ്റഡിയില്‍ എടുക്കുകയും ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )