സുരേഷ് ഗോപിയുടെ ഫ്ളക്സ് വിവാദത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി എല്‍ഡിഎഫ്

സുരേഷ് ഗോപിയുടെ ഫ്ളക്സ് വിവാദത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി എല്‍ഡിഎഫ്

തൃശൂരില്‍ സ്ഥാപിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഫ്ളക്സ് വിവാദത്തില്‍ പരാതി നല്‍കി എല്‍ഡിഎഫ്. സുരേഷ് ഗോപിക്കെതിരെ എല്‍ഡിഎഫ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. അന്തരിച്ച നടനും മുന്‍ എല്‍ഡിഎഫ് എംപിയുമായ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതില്‍ ആണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതി.

തങ്ങളുടെ അറിവോടെയല്ല ബോര്‍ഡ് സ്ഥാപിച്ചത് എന്ന് കുടുംബം പ്രതികരിച്ചിരുന്നു. അതേസമയം വിവാദ ബോര്‍ഡ് ബിജെപി നീക്കം ചെയ്തു. ഇരിങ്ങാലക്കുടയില്‍ സ്ഥാപിച്ച ബോര്‍ഡ് ആണ് നീക്കിയത്. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തെരഞ്ഞെടുപ്പ് ഫ്ളക്സിലാണ് ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )