മേയര്‍ – ഡ്രൈവര്‍ തര്‍ക്കം; ഓടിച്ചിരുന്ന ബസ്സിലെ വേഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തനരഹിതം

മേയര്‍ – ഡ്രൈവര്‍ തര്‍ക്കം; ഓടിച്ചിരുന്ന ബസ്സിലെ വേഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തനരഹിതം

തിരുവനന്തപുരം: മേയര്‍ – ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഓടിച്ച ബസില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി. പൊലീസിന്റെ ആവശ്യപ്രകാരമാണ് പരിശോധന. ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. യദുവിനെതിരെ മേയര്‍ നല്‍കിയ പരാതിയില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട് മേയ് 21ന് മജിസ്‌ട്രേറ്റിനു മുന്നില്‍ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

അതിനു മുന്‍പായാണ് ബസ് എംവിഡിയെക്കൊണ്ട് പരിശോധിപ്പിച്ചത്. എന്തൊക്കെ പരിശോധിക്കണമെന്ന് പൊലീസ് എംവിഡിക്ക് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നു. പട്ടം മുതല്‍ പാളയം വരെ യദു ഓടിച്ചിരുന്ന ബസ് മേയര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ മറികടക്കാന്‍ തെറ്റായ ദിശയിലൂടെ അതിവേഗത്തില്‍ ഓടിച്ചുവെന്നാണ് പരാതി. പരാതിയില്‍ പറയുന്ന ഭാഗങ്ങളില്‍ എത്ര വേഗതയില്‍ ബസിന് സഞ്ചരിക്കാനാകും എന്നറിയാനാണ് വേഗപ്പൂട്ട് പരിശോധിച്ചത്. എന്നാല്‍ രണ്ടുമാസത്തിലേറെയായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയായിരുന്നു എന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ജിപിഎസും ഏറെനാളായി പ്രവര്‍ത്തിക്കുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )