ശശി തരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങി നടന്‍ പ്രകാശ് രാജ്

ശശി തരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങി നടന്‍ പ്രകാശ് രാജ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങി നടന്‍ പ്രകാശ് രാജ്. താന്‍ കോണ്‍ഗ്രസുകാരന്‍ അല്ല. എങ്കിലും രാജാവിനോട് ചോദ്യങ്ങള്‍ ചോദിച്ച തരൂരിനെ പിന്തുണയ്ക്കുകയാണ് തീരുമാനം എന്ന് പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രകാശ് രാജ് ശക്തമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു. പ്രധാനമന്ത്രി രാജാവാണെന്നും രാജാവിന് എതിര്‍ശബ്ദങ്ങള്‍ കേള്‍ക്കുന്നത് ഇഷ്ടമല്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാന മണ്ഡലമാണ് തിരുവനന്തപുരം എന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫിന് വേണ്ടി പന്ന്യന്‍ രവീന്ദ്രനും യുഡിഎഫിന് വേണ്ടി സിറ്റിംഗ് സീറ്റില്‍ ശശി തരൂരും എന്‍ഡിഎയ്ക്ക് വേണ്ടി രാജീവ് ചന്ദ്രശേഖറുമാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )