മണ്ഡലപൂജ സമാപിച്ചു ശബരിമല നടയടച്ചു ;ഇനി മുന്നാം നാൾ മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുംഇത്തവണ വരുമാനം 18 കോടിയിലേറെയെന്ന് ദേവസ്വം ബോർഡ്

മണ്ഡലപൂജ സമാപിച്ചു ശബരിമല നടയടച്ചു ;ഇനി മുന്നാം നാൾ മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുംഇത്തവണ വരുമാനം 18 കോടിയിലേറെയെന്ന് ദേവസ്വം ബോർഡ്

ഇത്തവണത്തെ മണ്ഡലപൂജ സമാപിച്ചു ശബരിമല നടയടച്ചു .രാത്രി പതിനൊന്ന് മണിക്കാണ് നടയടച്ചത് ഇനി മൂന്നാം നാൾ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി വീണ്ടും ശബരിമല നടതുറക്കും ഡിസംബർ 30 ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക. 41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് ശബരിമല സന്നിധാനത്ത് മണ്ഡലപൂജാ ചടങ്ങുകൾ നടന്നത്. അതേസമയം ഇത്തവണ വലിയ രീതിയിൽ സന്നിധാനത്ത് ഭക്തജനത്തിരക്ക് അനുഭവപെട്ടതിനാൽ ഈ സഹചാര്യം കണക്കിലെടുത്ത് മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു .മകരവിളക്കിന് സ്പോട്ട് ബുക്കിങ് 80,000 ആക്കുമെന്നതടക്കമുള്ള കാര്യങ്ങളും ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് പറഞ്ഞു . മാത്രമല്ല ഇത്തവണ ശബരിമലയിലെ വരുമാനം കഴിഞ്ഞ തവണത്തെകാൾ കുറവല്ലെന്നും 39 ദിവസത്തെ കണക്കിൽ കുത്തക ലേല തുക കൂടി കൂട്ടിയപ്പോൾ കഴിഞ്ഞ തവണത്തെക്കാൾ 18 കോടിയിലേറെ വരുമാനം ഇത്തവണ കൂടുതലാണെന്നും നാണയങ്ങൾ കൂടി എണ്ണുമ്പോൾ 10 കോടി പിന്നെയും കൂടുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വ്യക്തമാക്കി . സെപ്തംബർ മാസത്തിൽ 36924099 രൂപയും ഒക്ടോബർ മാസത്തിൽ 167593260 രൂപയും നവംബർ 17 വരെയുള്ള ദിവസങ്ങളിൽ 169527648 രൂപയുമാണ് കുത്തക ലേല തുകയായി ലഭിച്ചത്. അതായത് ആകെ 374045007 രൂപ ലഭിച്ചെന്നും അദ്ദേഹം വിവരിച്ചു. കുത്തകലേല തുക കൂടി വരുമാനത്തിൽ കൂട്ടുമ്പോൾ കഴിഞ്ഞ വർഷത്തേക്കൾ 18 കോടിയിലേറെ ഇത്തവണ വരുമാനം അധികമാണെന്നും പി എസ് പ്രശാന്ത് വിശദീകരിച്ചു. കൃത്യമായി പറഞ്ഞാൽ 187251461 കോടി രൂപയുടെ വർധനവാണ് ഇത്തവണയുള്ളതെന്നും അദ്ദേഹം പറഞ്ഞു .അതേസമയം ശബരിമലയിൽ മകരവിളക്കിനോട് അനുബന്ധിച്ചുള്ള പ്രസാദ ശുദ്ധക്രിയകൾ ജനുവരി 13 ന് വൈകിട്ടായിരിക്കും നടക്കുക കൂടാതെ ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46 ന് മകരസംക്രമ പൂജയും നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ച് മണിയോടെ ആയിരിക്കും അന്നേദിവസം നട തുറക്കുക. ശേഷം തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം തുടങ്ങിയ ചടങ്ങുകളും നടക്കും. 15,16,17,18,19 തിയതികളിൽ എഴുന്നുള്ളിപ്പും 19 ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്തും നടക്കും കൂടാതെ ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യവുമുണ്ടായിരിക്കും. ജനുവരി 21 ന് രാവിലെ പന്തളരാജാവിനു മാത്രമായിരിക്കും ശബരിമല ദർശനം, ശേഷം നട അടയ്ക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )