അധ്യാപകന്റെ കൈവെട്ടിയ കേസ്; പ്രതിയെ കുരുക്കിലാക്കിയത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്

അധ്യാപകന്റെ കൈവെട്ടിയ കേസ്; പ്രതിയെ കുരുക്കിലാക്കിയത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്

അധ്യാപകന്റെ കൈവെട്ടിയ കേസിൽ മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടുകഴിഞ്ഞാണ് കേസിലെ ഒന്നാംപ്രതി സവാദിനെ കഴിഞ്ഞദിവസം എൻഐഎ സംഘം വീടുവളഞ്ഞ് പിടികൂടിയത് . എന്നാൽ രണ്ടുഘട്ടമായി വിചാരണ പൂർത്തിയാക്കിയ ശേഷമാണ് കേസിൽ പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത് ആ സന്ദർഭങ്ങളിലെല്ലാം ഒന്നാംപ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല .കഴിഞ്ഞവർഷം ജൂലായ് 12-നായിരുന്നു കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കി ആറുപ്രതികൾകൂടി കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ. കോടതി കണ്ടെത്തിയത് .അതേസമയം തൊട്ടടുത്തദിവസം ഇവർക്ക് ശിക്ഷ പ്രഖ്യാപിക്കുകയും അഞ്ചുപേരെ വെറുതേവിടുകയുംചെയ്തിരുന്നു .ആക്രമണംനടന്ന് 13 വർഷങ്ങൾക്കുശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയത്.എന്നാൽ ഭീകരപ്രവർത്തനം തെളിഞ്ഞതായി ചൂണ്ടിക്കാട്ടിയ കോടതി, ഒന്നാംപ്രതിയെ പിടികൂടാനാകാത്തത് വിധിയിൽ പ്രത്യേകം പരാമർശിക്കുകയുംചെയ്തിരുന്നു.

അതേസമയം രണ്ടാംഘട്ടവിധിയിൽ ഉൾപ്പെടെ പ്രതികളുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചിരുന്നു. ഭീകരപ്രവർത്തനം, വധശ്രമം, ഗൂഢാലോചന, മതസ്പർധ വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരേ തെളിഞ്ഞതായി ചൂണ്ടിക്കാട്ടിയ കോടതി, രാജ്യത്തിന്റെ മതേതരഘടനയ്ക്ക് ഭീഷണിയാണ് പ്രതികളുടെ നടപടിയെന്നും വ്യക്തമാക്കിയിരുന്നു.കൂടാതെ ഒന്നാംഘട്ട വിചാരണയിൽ 13 പേരെ കോടതി ശിക്ഷിച്ചിക്കുകയും . തെളിവുകളുടെ അഭാവത്തിൽ 18 പേരെ വിട്ടയക്കുകയുംചെയ്തിരുന്നു . കേസിലെ ഒന്നാം പ്രതി സവാദിനെ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ഈ മാസം 24 വരെ റിമാൻഡ് ചെയ്തിരുന്നു. ഒളിവിലായിരുന്ന 13 വർഷം സവാദ് എന്തു ചെയ്തുവെന്നും ഈ കാലയളവിൽ ആരെല്ലമാണ് സവാദിനെ സഹായിച്ചത് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്ഇപ്പോൾ എൻഐഎ അതേസമയം വളപട്ടണം, വിളക്കോട്ടൂർ, ബേരം എന്നിവിടങ്ങളിൽ സവാദ് ഒളിവിൽ കഴിഞ്ഞതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെല്ലാം സവാദിനെ സഹായിച്ചത് ആരെന്നാണ് അന്വേഷിക്കുന്നത്. കൂടാതെ കേസുമായി ബന്ധപ്പെട്ട് നിലവിലെ സാക്ഷികളെയെല്ലാം കോടതി വീണ്ടും വിസ്തരിക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )