സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ പൊങ്കാല; സർക്കാർ കണ്ണ് തുറക്കണമെന്നാണ് പ്രാർത്ഥനയെന്ന് ആശ വർക്കർമാർ

സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ പൊങ്കാല; സർക്കാർ കണ്ണ് തുറക്കണമെന്നാണ് പ്രാർത്ഥനയെന്ന് ആശ വർക്കർമാർ

തിരുവനന്തപുരം: ആറ്റുകാൽ ദേവിക്ക് ഭക്തജനലക്ഷങ്ങൾ ഇന്ന് പൊങ്കാല അർപ്പിക്കുമ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍. ഒരു മാസമായി  സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരാണ് ഇന്ന് പ്രതിഷേധ പൊങ്കാലയിട്ട് സമരം നടത്തുന്നത്. സർക്കാരിൻ്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് ഇടുന്നതെന്ന് ആശാ വര്‍ക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഞങ്ങളുടെ 32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാർ പറയുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )