ഇനി ആരും പപ്പായ വെറുതെക്കളയരുതേ ഗുണങ്ങൾ നിരവധി

ഇനി ആരും പപ്പായ വെറുതെക്കളയരുതേ ഗുണങ്ങൾ നിരവധി

നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ഒന്നാണ് പപ്പായ പപ്പായക്ക് ഗുണങ്ങളൂം നിരവധിയാണ് . കറിഉണ്ടാകുന്നതിനും മറ്റുമായി കൂടുതലും പച്ച പപ്പായയാണ് ഉപയോഗിക്കുന്നത് പഴുത്ത പപ്പായ ജാം ഉണ്ടാക്കുന്നതിനും ജ്യൂസ് ഉണ്ടാക്കാനും മറ്റും നാം ഉപയോഗിക്കാറുണ്ട്
പപ്പായയുടെ ഇലക്കും ഗുണങ്ങളുണ്ട് മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ പപ്പായ ഇലയ്ക്കു കഴിയും മാത്രമല്ല രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാനും ഇത് ഉത്തമാണ്‌ . ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളു .പപ്പായയിൽ അടങ്ങിയിരിക്കുന്ന വിവിധ എൻസൈമുകൾ ദഹനപ്രക്രിയയെ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എൻസൈം പ്രോട്ടീനുകൾ വിഘടിപ്പിക്കുന്നതോടൊപ്പം ദഹനപ്രക്രിയയിലെ തടസ്സങ്ങൾ മാറ്റി ദഹനം വളരെ സുഗമമാക്കാൻ സഹായിക്കുന്നു.

അതായത് ശരീരത്തിലെ പ്രോട്ടീൻ കൊഴുപ്പായി അടിയുന്നത് തടയുകയും പ്രമേഹം, രക്തസമ്മർദ്ദം, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.സ്ഥിരമായി പഴുത്ത പപ്പായ കഴിക്കുന്നവരിൽ പിത്തം ഉണ്ടാകാറില്ല. ഇത് അമിതമായി അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കുകയും അമിത വണ്ണം ഉണ്ടാകുന്നത് തടയുകയും ചെയ്യും. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പപ്പായ മാത്രം മതി. കാലറി കുറവായതിനാൽ ശരീരഭാരം വർധിക്കുമെന്ന് പേടി വേണ്ട. പഴുത്തപപ്പായ അതിരാവിലെയോ രാത്രിയിലോ കഴിക്കാം.കൂടാതെ പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A, വിറ്റാമിൻ C എന്നിവ ചർമ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ അകറ്റുകയും വാർധ്യക്യത്തിന്റെ ലക്ഷണങ്ങൾ അകറ്റുകയും ചെയ്യും.പപ്പായ ഇലയുടെ സത്തിൽ അടങ്ങിയിരിക്കുന്ന അസെറ്റോ ജെനിൻ എന്ന സംയുക്തം ബ്രെസ്റ്റ് ക്യാൻസർ, ശ്വാസകോശാർബുദം, പാൻക്രിയാറ്റിക് ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഇലയിൽ ഉള്ള ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ കീമോതെറാപ്പി മൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങളെ ലഘൂകരിക്കാനും സഹായിക്കും.പഴുത്ത പപ്പായ മുഖത്ത് തേയ്ക്കുന്നതും വളരെ നല്ലതാണ് .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )