മുഖം വെട്ടിത്തിളങ്ങാൻ ഗ്രീന്‍ ആപ്പിള്‍

മുഖം വെട്ടിത്തിളങ്ങാൻ ഗ്രീന്‍ ആപ്പിള്‍

സ്കിൻ ഡ്രൈ ആകുന്നത് മിക്കവാറും ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് സ്കിന്നിന്റെ ഡ്രൈനെസ് ഗ്രീൻആപ്പിൾ ഉപയോഗിച്ച് മാറ്റാം അതോടൊപ്പംതന്നെ മുഖകുരുവും ശരീരത്തിലെ പാടുകളെയും അകറ്റാം. ടേസ്റ്റിയും ഹെല്‍ത്തിയുമാണ് ഗ്രീന്‍ ആപ്പിളുകള്‍. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫ്‌ളാവനോയിഡുകള്‍ തുടങ്ങിയവ ഗ്രീന്‍ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം സൗന്ദര്യം വര്‍ധിപ്പിക്കും.

അതുപോലെ ദഹനത്തെയും, രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കുന്നുചര്‍മത്തെ കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ വേഗത്തില്‍ പ്രായമാവും. അതായത് ചര്‍മം ദുര്‍ബലമാവും. പ്രായത്തിന്റെ ലക്ഷണങ്ങള്‍ പുറത്തേക്ക് പ്രകടിപ്പിക്കാന്‍ തുടങ്ങും. ഗ്രീന്‍ ആപ്പിള്‍ നിത്യേന കഴിക്കുന്നതിലൂടെ ഇവ മാറ്റിയെടുക്കാം. ആന്റിഓക്‌സിഡന്റുകളായ വിറ്റാമിന്‍ എ, സി, ഫെനല്‍സ്, തുടങ്ങിയവ ഗ്രീന്‍ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ യുവതത്വം നിലനിർത്താൻ സഹായിക്കുന്നു .ഡാര്‍ക്ക് സ്‌പോട്ടുകളെയും ഇവ ഇല്ലാതാക്കും. സ്‌കിന്‍ ടെക്‌സചറുകളെ അതുപോലെ മെച്ചപ്പെടുത്താന്‍ ഗ്രീന്‍ ആപ്പിളിന് സാധിക്കും. കാരണം ഇതില്‍ ജലാംശം അടങ്ങിയിട്ടുണ്ട്.ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കുന്നു . ഇതുപയോഗിച്ച് ഉള്ള ഫേസ് മാസ്‌കുകളും, ഫേസ് വാഷുകളും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മത്തില്‍ വേഗത്തില്‍ ജലാംശമെത്തിക്കും. അതുവഴി ചര്‍മത്തെ ഏറ്റവും ക്ലീനായി നിലനിര്‍ത്തും. ചര്‍മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഗ്രീന്‍ ആപ്പിളുകള്‍ക്ക് സാധിക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )