ബിജെപി അംഗത്വം സ്വീകരിച്ച് ഫാ. ഷൈജു കുര്യൻക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേരും അംഗത്വം എടുത്തു.

നിലയ്ക്കൽ ഭദ്രാസനം ഓർത്തഡോക്സ് സഭ സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു.ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള മറ്റ് 47 പേരും ഷൈജു കുര്യനൊപ്പം ബിജെപിയിൽ അംഗത്വം എടുത്തു .കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എൻഡിഎയുടെ ക്രിസ്തുമസ് സ്നേഹ സം​ഗമം ഉദ്ഘാടനം ചെയ്തു.

ഓർത്തഡോക്സ് സഭ വലി‌യ മെത്രാപൊലീത്ത കുര്യാക്കോസ് മാർ ക്ലിമിസടക്കമുള്ള പുരോ​ഹിതന്മാരും
പങ്കെടുക്കും. അതേസമയം അയോധ്യ കൊണ്ട് മാത്രമല്ല മുൻപും മോദി അധികാരത്തിൽ വന്നതെന്ന് മുരളീധരൻ .അത് പോലെ ഉള്ള ചെപ്പടിവിദ്യ അല്ല, വികസനം പറഞ്ഞാണ് വോട്ട് തേടുന്നതെന്നും . രാമക്ഷേത്ര നിർമ്മാണം കഴിഞ്ഞാൽ ഉടൻ തെരഞ്ഞെടുപ്പ് വരുമെന്ന് പ്രചരിപ്പിക്കുന്നുവെന്നും .മറിയക്കുട്ടി ആണ് സംസ്ഥാനത്ത് കാര്യങ്ങൾ കൃത്യമായി പറയുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു . കൂടാതെ രാമക്ഷേത്രം മാത്രം ചർച്ച ചെയ്യാൻ ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )