സ്വർണ വില വീണ്ടും താഴോട്ട്; ഇന്ന് 480 രൂപയുടെ കുറവ് രേഖപ്പെടുത്തി വിപണി

സ്വർണ വില വീണ്ടും താഴോട്ട്; ഇന്ന് 480 രൂപയുടെ കുറവ് രേഖപ്പെടുത്തി വിപണി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരേ വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. ഇന്ന് 480 രൂപയുടെ വ്യക്തമായ കുറവാണ് പവന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ പവന് 56,720 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുക. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7090 രൂപയാണ് നൽകേണ്ടത്. നവംബർ 28 നായിരുന്നു സ്വർണവില അവസാനമായി 56000 രൂപയിൽ എത്തിയിരുന്നത്.

നവംബർ മാസത്തിൽ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.

സെപ്തംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. 

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )