‘നാളെ മാണിസാറിന്റെ ചരമദിനമാണ്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണം’, ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പില്‍

‘നാളെ മാണിസാറിന്റെ ചരമദിനമാണ്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണം’, ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പില്‍

കോട്ടയം: രാജിവെച്ച യു.ഡി.എഫ്. ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നേക്കും. പാലായിലെ ജോസഫ് വിഭാഗത്തിന്റെ ഓഫീസില്‍ വെച്ചിരുന്ന കെ.എം. മാണിയുടെ ചിത്രം സജി മഞ്ഞക്കടമ്പില്‍ എടുത്തുകൊണ്ടുപോയി. 

താന്‍ ഇവിടെ ഒരു വസ്തുവെച്ചിട്ടുണ്ടെന്നും അത് എടുത്തുകൊണ്ടു പോകുകയാണെന്നും പറഞ്ഞാണ് സജി പാര്‍ട്ടി ഓഫീസിലെത്തി മാണിയുടെ ചിത്രം  ‘മാണി സാറുമായുള്ള ബന്ധം വൈകാരികമാണ്. നാളെ മാണിസാറിന്റെ ചരമദിനമാണ്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണം’, സജി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായ തന്നെ മോന്‍സ് ജോസഫിന്റെ ധിക്കാരപരമായ സമീപനത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുദിക്കുന്നില്ലെന്നും സജി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷസ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചത്. പിന്നാലെ സജിയെ പുകഴ്ത്തി കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണി രംഗത്തെത്തിയിരുന്നു.

അദ്ദേഹത്തിന്റെ രാജി യു.ഡി.എഫിനെ ബാധിക്കുമെന്നും മുന്നണിയുടെ ജില്ലയിലെ ഒന്നാമനാണ് വിട്ടുപോയതെന്നും ജോസ് പ്രതികരിക്കുകയുണ്ടായി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )