പമ്പയിൽ വീണ്ടും കെഎസ്ആർടിസി ലോ ഫ്ലോർ ബസിനു തീപിടിച്ചു.

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ലോ ഫ്ലോർ ബസിനു തീപിടിച്ചു.

പമ്പയിൽ വീണ്ടും കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു.ഹില്‍വ്യൂവില്‍ നിന്ന് ആളുകളെ കയറ്റുന്നതിനായി സ്റ്റാന്‍ഡിലേക്കു കൊണ്ടുവന്ന ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്.ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം നടന്നത് .എന്നാൽ ഈ സമയം ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ബസിനുള്ളിൽ ഉണ്ടായിരുന്നത് .തീ പടരുന്നതു കണ്ടയുടനെ തന്നെ ഇരുവരും ബസിൽനിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.അതേസമയം അപകടത്തിൽ ആർക്കും പരുക്കില്ല. കഴിഞ്ഞ ദിവസവും ഇതിനു സമാനമായരീതിയിൽ ഇതേസ്ഥലത്ത് വെച്ച് ലോ
ഫ്ലോർ ബസിന് തീപിടിച്ചിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )