ഐഎസില്‍ ചേരുമെന്ന് പ്രഖ്യാപിച്ച ഐഐടി ഗുവാഹത്തി വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

ഐഎസില്‍ ചേരുമെന്ന് പ്രഖ്യാപിച്ച ഐഐടി ഗുവാഹത്തി വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

ഗുവാഹത്തി: ഐഎസില്‍ ചേരുമെന്ന് പ്രഖ്യാപിച്ച ഐഐടി ഗുവാഹത്തി വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍. നാലാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ത്ഥിയായ ഇയാള്‍ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ താന്‍ ഐഎസില്‍ ചേരാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നാലെ കാമ്പസില്‍ നിന്ന് കാണാതാവുകയായിരുന്നു.

വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത് വരികയാണെന്ന് ഡിജിപി ജി പി സിങ് അറിയിച്ചു. ഐഎസില്‍ ചേരുകയാണെന്ന് കാണിച്ച് വിദ്യാര്‍ത്ഥി അയച്ച ഇമെയില്‍ ലഭിച്ചതിന് പിന്നാലെ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്ന് എഎസ്പി കല്യാണ്‍ കുമാറും പ്രതികരിച്ചു. വിദ്യാര്‍ത്ഥി കാമ്പസില്‍ മറ്റ് കുട്ടികളുമായി അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.

തന്റെ തീരുമാനം എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് ലിങ്ക്ഡ്ഇന്‍ ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളില്‍ വിദ്യാര്‍ത്ഥി കുറിപ്പെഴുതുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹി സ്വദേശിയായ വിദ്യാര്‍ത്ഥിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗുവാഹത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഹാജോയില്‍ നിന്നാണ് വിദ്യാര്‍ത്ഥി പിടിയിലായത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )