കെ കെ ഷൈലജയ്ക്കെതിരെയുള്ള വിമർശനം; രാഹുലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

കെ കെ ഷൈലജയ്ക്കെതിരെയുള്ള വിമർശനം; രാഹുലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

രാഷ്ട്രീയം പറഞ്ഞ് വടകരയിൽ ജയിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഷാഫി ശൈലജ ടീച്ചറെ ചെളി വാരിയെറിയാൻ ഇറക്കിയതാണ് ഈ യൂത്തനെ എന്ന് തൻ്റെ ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വികെ സനോജ് കുറിച്ചു. കെ കെ ശൈലജയെ പരിഹസിച്ച സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.

ലൈംഗികാധിക്ഷേപവും വർഗ്ഗീയ പ്രചാരണവുമൊക്കെ നടത്തി ‘ആറാട്ട് മുണ്ടൻ’ തന്റെ റോൾ നന്നായി ചെയ്തിട്ടുണ്ട്. വ്യാജതിരിച്ചറിയൽ കാർഡ് അച്ചടിച്ച് പ്രസിഡന്റായ ഇവൻ്റയൊക്കെ സർട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജ ടീച്ചർക്ക്. എടുത്തോണ്ട് പോടാ എന്നും ഫേസ്ബുക്ക് പേജിൽ വികെ സനോജ് കുറിച്ചു.

പികെ ശശികലയുമായി താരതമ്യപ്പെടുത്തിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പരിഹാസം. ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ല. ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായെന്നും രാഹുൽ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ‘വർഗീയ ടീച്ചറമ്മ’ എന്നും കെകെ ശൈലജയെ പരിഹസിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )