കോഴിക്കോട്   ദേശീയപാത നിർമാണ പ്രവർത്തിക്കിടെ റോഡ് ഇടിഞ്ഞ് വീണ് അപകടം അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട് ദേശീയപാത നിർമാണ പ്രവർത്തിക്കിടെ റോഡ് ഇടിഞ്ഞ് വീണ് അപകടം അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട് റോഡ് ഇടിഞ്ഞ് വീണ് അപകടം ദേശീയപാത നിർമാണ പ്രവർത്തി നടക്കുന്ന മലാപ്പറമ്പിലാണ് അപകടമുണ്ടായത്.ഇന്ന് പുലർച്ചെ മൂന്നേമുക്കാലോടെയാണ് അപകടം. റോഡിൻറെ അടിയിലായുള്ള മണ്ണ് പൂർണമായും ഇടിഞ്ഞു താഴ്ന്നതോടെ മീറ്ററുകളോളം
ദൂരത്തിൽ റോഡ് ഇടിഞ്ഞ് വീഴുകയായിരുന്നു . റോഡ് ഇടിഞ്ഞു വീണതിനെത്തുടർന്ന് യാത്രയ്ക്കിടെ ലോറി താഴേക്ക് മറിഞ്ഞ് അപകടമുണ്ടായി റോഡരികിലെ ക്രാഷ് ബാരിയര്‍ ഉള്‍പ്പെടെ തകര്‍ന്നാണ് ലോറി താഴേക്ക് മറിഞ്ഞത്.

അപകടത്തിൽ ലോറി ഡ്രൈവറായ ആലപ്പുഴ സ്വദേശി
രാധാകൃഷ്ണന് പരിക്കേറ്റു.അതേസമയം സംഭവത്തിനു പിന്നാലെ റോഡില്‍ ബാരിക്കേഡ് വെച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അപകടാവസ്ഥ തുടരുകയാണ്. റോഡിന്‍റെ മറ്റുഭാഗങ്ങളും ഇടിയുന്നതിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എന്നാൽ നേരത്തെതന്നെ നാട്ടുകാര്‍ ഡ്രെയ്നേജ് സംവിധാനങ്ങള്‍ അടച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് കനത്ത മഴ ഉണ്ടായി മഴയില്‍ സമീപത്തെ വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )