പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും തൃശൂരിൽ വൻ സുരക്ഷ.

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും തൃശൂരിൽ വൻ സുരക്ഷ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. നരേന്ദ്ര മോദിയുടെ റോഡ് ഷോക്ക് തൃശൂർ നഗരത്തിൽ വൻ സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി പിന്നീട് തൃശ്ശൂരിലേക്ക് പോകും. തുടർന്ന് തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തിലും അദ്ദേഹം സംസാരിക്കും.അതേസമയം പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പുർത്തിയായി കഴിഞ്ഞു .തൃശൂർ നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മുവായിരത്തിലധികം പൊലീസുകാരെയും വിന്യസിപ്പിക്കും.ഇതുകൂടാതെ പ്രധാനമന്ത്രിക്ക് സുരക്ഷാ സംഘം വേറെയും ഉണ്ടാകും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ പ്രധാനമന്ത്രി റോഡ് ഷോ.നടത്തും അതിനുശേഷമായിരിക്കും മഹിളാ സമ്മേളന വേദിയിലേക്ക് എത്തുന്നത് .അതേസമയം ചില മത നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിരുന്നെങ്കിലും അതിന് ഇതുവരെ അന്തിമ തീരുമനമായിട്ടില്ല . തീരുമാനമായാൽ കൂടിക്കാഴ്ച വേദിക്ക് സമീപത്തായി നടക്കും

ശേഷം നടക്കുന്ന സമ്മേളനത്തിൽ ബി ജെ പി നേതാക്കളും ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകളും സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബി ജെ പി അറിയിച്ചു.കൂടാതെ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം ഉണ്ടാകുമെന്നാണ് കണക്കാക്കപെടുന്നത്.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ വൻ സുരക്ഷയാണ്ഒരുക്കിയിരിക്കുന്നത്.പൂരനഗരി സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നീരീക്ഷണത്തില്‍
നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു കൂടാതെ പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല ഇടവിട്ട് ഇടവിട്ട് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയും നടക്കുന്നുണ്ട് നായക്കനാലില്‍നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ് പി ജിയുടെയും മറ്റു പൊലീസ് സേനയുടെയും നിയന്ത്രണത്തിലാണ്.മോദി പ്രസംഗിക്കുന്ന വേദിക്കു ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.കനത്ത പരിശോധനയ്ക്കുശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും പ്രധാനകവാടത്തിൽ നിന്നും കടത്തി വിടുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )