‘സുരേഷ് ഗോപിയുടെ മനസിനകത്ത് വലിയ പദ്ധതികളുണ്ട്. അതൊക്കെ നടപ്പാക്കണം; വീണ്ടും സുരേഷ് ഗോപിയെ പുകഴ്ത്തി എല്‍ഡിഎഫ് മേയര്‍

‘സുരേഷ് ഗോപിയുടെ മനസിനകത്ത് വലിയ പദ്ധതികളുണ്ട്. അതൊക്കെ നടപ്പാക്കണം; വീണ്ടും സുരേഷ് ഗോപിയെ പുകഴ്ത്തി എല്‍ഡിഎഫ് മേയര്‍

തൃശൂര്‍: ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ വീണ്ടും പുകഴ്ത്തി എല്‍ഡിഎഫ് മേയര്‍. എല്‍ഡിഎഫ് ഭരിക്കുന്ന തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എംകെ വര്‍ഗീസ് ആണ് തൃശൂര്‍ അയ്യന്തോളിലെ പരിപാടിയില്‍ സുരേഷ് ഗോപിയെ പുകഴ്ത്തിയത്. സുരേഷ് ഗോപിയെ ജനം പ്രതീക്ഷയോടെയാണ് ജയിപ്പിച്ചതെന്ന് മേയര്‍ പറഞ്ഞു. ‘സുരേഷ് ഗോപിയുടെ മനസിനകത്ത് വലിയ പദ്ധതികളുണ്ട്. അതൊക്കെ നടപ്പാക്കണം. കേരളത്തിനും തൃശൂരിനും യോജിച്ച പദ്ധതികള്‍ കൊണ്ടുവരണം’ -അദ്ദേഹം പറഞ്ഞു.

തിരിച്ച് മേയറെ സുരേഷ് ഗോപിയും കുറേ പുകഴ്ത്തി. ‘ന്യായമായ കാര്യങ്ങള്‍ ജനങ്ങളുടെ സൗഖ്യത്തിലേക്ക് എത്തിച്ചുകൊടുത്ത് മേയറെ സ്‌നേഹിക്കാനും ആദരിക്കാനും മാത്രമാണ് തനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം പൂര്‍ണമായും വേറെയാണ്. അതിനെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു.

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇദ്ദേഹം സുരേഷ് ഗോപിയെ പുകഴ്ത്തിയിരുന്നു. തൃശൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി എംപിയാവാന്‍ ഫിറ്റായ വ്യക്തിയാണെന്നായിരുന്നു മേയര്‍ പറഞ്ഞത്. കോര്‍പറേഷന് പ്രഖ്യാപിച്ച മുഴുവന്‍ പണവും നല്‍കി ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പ്രസ്താവന വിവാദമായതോടെ ഇത് തിരുത്തി. സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാര്‍ഥികളും ഫിറ്റാണെന്ന് പിന്നീട് വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എം.കെ വര്‍ഗീസ് സിപിഎം പിന്തുണയോടെയാണ് കോര്‍പറേഷന്‍ മേയറായത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )