രക്ഷകരാകേണ്ടവർ തന്നെ അനാസ്ഥകാണിക്കുമ്പോൾ എവിടെയാണ് ജനങ്ങൾക്ക് സുരക്ഷ

രക്ഷകരാകേണ്ടവർ തന്നെ അനാസ്ഥകാണിക്കുമ്പോൾ എവിടെയാണ് ജനങ്ങൾക്ക് സുരക്ഷ

രക്ഷകരാകേണ്ടവർ അനാസ്ഥകാണിക്കുമ്പോൾ നശിക്കുന്നത് ജീവിതങ്ങളാണ്. ഒരു ബൈക്ക് ആക്‌സിഡന്റിൽ പെട്ടാണ് ആമ്പലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ രാജൻ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിക്കുന്നത്. ഇടതുകാലിന്റെ മുകൾവശത്തതായി മൂന്ന് ബോൺ പോട്ടിയെന്നായിരുന്നു എക്‌സ്‌റേ റിപ്പോർട്ടിൽ കണ്ടെത്തുകയും പതിനഞ്ചു ദിവസം കഴിഞ്ഞു കാലിൽ പ്ലേറ്റ് ഇട്ടു പ്ലാസ്റ്റിക്ക് സർജറി നടത്തുകയും ചെയ്തു.

ഇവിടം മുതലാണ് സാമുഹ്യ പ്രവർത്തകനായ രാജൻ്റെ ജീവിതം തകിടം മറിയുന്നത്. തികച്ചും ആശുപത്രിയുടെ അനാസ്ഥ മൂലം പഴയ ജീവിതത്തിലേയ്ക്ക് തിരിച്ച് വരാനാകാതെ ബുദ്ധിമുട്ടുകയാണ് അദ്ദേഹം. രണ്ടുമാസംകൊണ്ട് മൊത്തം മൂന്നു സര്ജറികളാണ് നടത്തിയത്. ഒപ്പം ആഴ്ചയിൽ രണ്ടുദിവസം ഡ്രസിങും. സർജറി കഴിഞ്ഞ് കാലിൽനിന്നും ബ്ലഡ് വരുന്നതിനെ പറ്റി രാജൻ തിരക്കിയപ്പോൾ മുറിവുണങ്ങാത്തതിനാലാണ് ബ്ലഡ് വരുന്നതെന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്ന് രാജൻ പറയുന്നു. ഒപ്പം പനി ബാധിച്ച രാജന് മെഡിസിനും കഫ് സിറപ്പും നൽകി. ഇതിനിടയിൽ, കാരിത്താസ് ആശുപത്രിയിലെ ചികിത്സ തൃപ്തിവരാതെ രാജനും കുടുംബവും മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. ആസ്റ്റർ മെഡിസിറ്റിയിലും, മെഡിക്കൽ ട്രസ്റ്റിലും ആയിരുന്നു ചികിത്സ തേടിയത്. എന്നാൽ അവിടുന്ന് അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം ആയിരുന്നു. ബോണിൽ ഇൻഫെക്ഷൻ ആയെന്നും ഇടതുകാലിന്റെ മുട്ടിനു താഴെവെച്ച് മുറിച്ചുകളയുകയല്ലാതെ ഇതിനു മറ്റൊരു പ്രതിവിധിവും ഇല്ലെന്നുമായിരുന്നു.കുറച്ചുനേരത്തെയായിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചു.അങ്ങനെ മെഡിക്കൽ ട്രസ്റ്റിൽ വെച്ച് അദ്ദേഹത്തിന്റെ കാല് ആംപ്റ്റേഷൻ നടത്തുന്നു.

ഇതിനിടയിൽ രാജന്റെ മക്കൾ കാരിത്താസ് ഹോസ്പിറ്റൽ അധികൃതരോട് ചികിത്സയിലുണ്ടായ അനാസ്ഥയെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ അവർ പറഞ്ഞ മറുപടി ഇനിയും ഞങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് തന്നെയായിരുന്നു. കാരിത്താസിലെ ചികിത്സയുമായി മുന്നോട്ടു പോയിരുന്നെങ്കിൽ തന്റെ ജീവൻ തന്നെ നഷ്ടട്ടപെട്ടു പോകുമായിരുന്നു എന്ന് രാജനും കുടുംബവും പറയുന്നത്. ആറുലക്ഷത്തോളം രൂപയാണ് ചികിത്സക്കായി കാരിത്താസിൽ അദ്ദേഹത്തിന് ചെലവായത്. രക്ഷകരായി കാണുന്ന ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ബോധപൂർവമായ ഇത്തരം പ്രവർത്തികൾ മൂലം തകിടം മറിയുന്ന മനുഷ്യജീവിതങ്ങളുടെ കഥ ഇതാദ്യമല്ല.

പഞ്ചായത്ത് പ്രതിനിധിയും പൊതു പ്രവർത്തകനുമായിരുന്ന ആൾക്ക് ഇത്തരത്തിൽ ആശുപത്രിയുടെ അനാസ്ഥ അനുഭവിക്കേണ്ടി വരുന്നു എങ്കിൽ സാധാരണക്കാരൻ്റെ അവസ്ഥ എന്താകും ഇതിനെതിരെ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )