സിപിഎമ്മുമായി സഖ്യമില്ല ;സിപിഎം തീവ്രവാദികളുടെ പാർട്ടിയെന്ന് മമത ബാനർജി

സിപിഎമ്മുമായി സഖ്യമില്ല ;സിപിഎം തീവ്രവാദികളുടെ പാർട്ടിയെന്ന് മമത ബാനർജി

ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഒരുക്കം തുടങ്ങി .ഇന്ന് വൈകിട്ട് പശ്ചിമ മേദിനിപൂർ ജില്ലാ നേതാക്കളുമായുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ ചർച്ചയോടെയാണ് തൃണമൂല്‍ കോൺഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കുന്നത് .അതേസമയം സിപിഎമ്മുമായി സഖ്യമില്ലെന്നും സിപിഎം തീവ്രവാദികളുടെ പാർട്ടിയാണെന്നും മമത ബാനർജി സിപിഎമ്മിനെ കുറ്റപ്പെടുത്തിയിരുന്നു .സഖ്യത്തിനുള്ള മമതയുടെ ക്ഷണം സിപിഎം തള്ളിയതിനെ തുടർന്നാണ് തീവ്രവാദി പാര്‍ട്ടിയെന്നടക്കമുള്ള അധിക്ഷേപത്തോടെ മമത സിപിഎമ്മുമായി സഖ്യമില്ലെന്ന കാര്യം വ്യക്തമാക്കിയത് . തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്നുമുതൽ ജില്ലാ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും.

വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും മമത ബാനർജി നേതൃ യോഗങ്ങളില്‍ പങ്കെടുക്കും. സ്ഥാനാർത്ഥി നിര്‍ണയം, തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ തുടങ്ങിയവയായിരിക്കും പ്രധാന ചർച്ചാവിഷയം . 2019 ല്‍ ബിജെപി 18 സീറ്റ് നേടി നടത്തിയ കുതിപ്പ് ഇത്തവണ ആവർത്തിക്കാതിരിക്കാനാണ് തൃണമൂല്‍ കോൺഗ്രസിന്റെ ശ്രമം. അതേസമയം സംസ്ഥാനത്ത് ബിജെപിയെ സഹായിക്കുന്നത് സിപിഎം ആണെന്ന് ബംഗാള്‍ മുഖ്യമന്ത്രി ജയ്നഗറില്‍ ആരോപിക്കുകയുണ്ടായി എന്നാല്‍ കോണ്‍ഗ്രസിനെ മമത ബാന‍ർജി കുറ്റപ്പെടുത്തിയില്ലെന്നതും വളരെ ശ്രദ്ധേയമായ കാര്യം തന്നെ .അതേസമയം ബംഗാളില്‍ ബിജെപിക്കും സിപിഎമ്മിനും എതിരായാണ് പോരാട്ടമെന്നാണ് ത‍ൃണമൂല്‍ വിഭാഗത്തിന്റെ വാദം. എന്നാൽ 2019 ല്‍ ജയിച്ച രണ്ട് സീറ്റ് മാത്രം തരാമെന്ന മമതയുടെ ഓഫർ കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി തള്ളിയിരുന്നു. നിലവില്‍ ബംഗാളില്‍ കോണ്‍ഗ്രസ് ഇടത് പാര്‍ട്ടികള്‍ക്കൊപ്പമാണെങ്കിലും മമത കൂടുതല്‍ സീറ്റ് നല്‍കാൻ തയ്യാറായാല്‍ കൂടെ പോകാൻ സാധ്യതയുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.കൂടാതെ കഴിഞ്ഞ ദിവസം നടന്ന ബ്രിഗേ‍ഡ് പരേഡ് ഗ്രൗണ്ട് റാലിയുടെ വിജയം ഉൾപ്പെടെ മമതയുടെ കടുത്ത പ്രതികരണത്തിന് പിന്നിലുണ്ടെന്നും പാര്‍ട്ടി കണക്കാക്കുന്നുണ്ട് .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )