സ്വാതി മലിവാളിനെ മർദ്ദിച്ച കേസ് ; അരവിന്ദ് കെജ്രിവാളിന്റെ പി എ ബിഭവ് കുമാറിനെതിരെ കേസ് എടുത്ത് പോലീസ്

സ്വാതി മലിവാളിനെ മർദ്ദിച്ച കേസ് ; അരവിന്ദ് കെജ്രിവാളിന്റെ പി എ ബിഭവ് കുമാറിനെതിരെ കേസ് എടുത്ത് പോലീസ്

ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിനെ കാണാനെത്തിയ രാജ്യസഭാ അംഗവും ആംആദ്മി വനിതാ നേതാവുമായ സ്വാതി മലിവാളിനെ മര്‍ദ്ദിച്ച കേസില്‍ കെജ്രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമറിനെതിരെ കേസ് എടുത്ത് പോലീസ് . സ്വാതി മലിവാള്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

പരാതി നല്‍കിയ വിവരം സ്വാതി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കാളാഴ്ചയാണ് കെജ്രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമറിനെതിരെ കേസ് നല്‍കാന്‍ പോലീസില്‍ സമീപിച്ചത്. എന്നാല്‍ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം ് വൈകിട്ടോടെയാണ് സ്വാതി പോലീസില്‍ പരാതി നല്‍കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പോലീസിന്റെ ഒരു സംഘം സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തിരുന്നു. അതിന് പിന്നാലെയാണ് സ്വാതി പരാതി നല്‍കിയത്.

കെജ്രിവാളിനെ കാണാനെത്തിയ തന്നെ അദ്ദേഹത്തിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചു എന്നാണ് മുന്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ കൂടിയായ സ്വാതിയുട പരാതിയില്‍ പറയുന്നത്. അതേസമയം ബിഭവ് കുമറിന് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. കെജ്രീവാളിന്റെ ഓഫീസിലേക്കാണ് നോട്ടീസെത്തിയത്. ഇന്ന് 11 മണിക്ക് വനിതാ കമ്മീഷനു മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. കമ്മീഷന് മുമ്പാകെ ഇന്ന് ഹാജരാകാത്ത പക്ഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും വനിതാ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )