പാലക്കാട് കോണ്‍ഗ്രസ് സീറ്റില്‍ റോബര്‍ട്ട് വദ്രയെ മത്സരിപ്പിക്കണം; പരിഹാസവുമായി കെ.സുരേന്ദ്രൻ

പാലക്കാട് കോണ്‍ഗ്രസ് സീറ്റില്‍ റോബര്‍ട്ട് വദ്രയെ മത്സരിപ്പിക്കണം; പരിഹാസവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കൂടി മത്സരിപ്പിച്ചാല്‍ കോൺഗ്രസിന്റെ കേരളത്തിലെ കുടുംബാധിപത്യം പൂര്‍ണമാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

വയനാട് കുടുംബം പോലെയാണെന്ന് രാഹുല്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പോലും പാര്‍ട്ടിയില്‍ വലിയ റോളില്ലെന്നും അവിടെ ഒരു കുടുംബമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട് ബി.ജെ.പി സ്ഥാനാര്‍ഥിയായി ആര് മത്സരിക്കണമെന്ന് ദേശീയനേതൃത്വം തീരുമാനിക്കും. തന്റെ സ്ഥാനാര്‍ഥിത്വത്തിലും ദേശീയനേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും കെ.സുരേന്ദ്രന്‍ കൂട്ടി ച്ചേര്‍ത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )