ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് വളര്‍ത്തല്‍; റിപ്പോര്‍ട്ട് തേടി വനം മന്ത്രി

ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് വളര്‍ത്തല്‍; റിപ്പോര്‍ട്ട് തേടി വനം മന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വളര്‍ത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. അടിയന്തരമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പിസിസിഎഫിന് നിര്‍ദേശം നല്‍കി. അതേസമയം ഫോറസ്റ്റ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് ഗ്രോബാഗുകളിലാണ് കഞ്ചാവ് നട്ടുവളര്‍ത്തിയത്. റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ക്കെതിരെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആര്‍ ജയനാണ് കോട്ടയം ഡിഎഫ്ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )