ലോക്സഭാ തിരഞ്ഞെടുപ്പ്; ബോളിവുഡ് താരം നേഹ ശര്‍മ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും

ലോക്സഭാ തിരഞ്ഞെടുപ്പ്; ബോളിവുഡ് താരം നേഹ ശര്‍മ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേഹ ശര്‍മ്മ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു. ഇമ്രാന്‍ ഹാഷ്മിക്കൊപ്പം ‘ക്രൂക്ക്’, ‘തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍’, ‘യംല പഗ്ല ദീവാന 2’, ‘തും ബിന്‍ 2’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ നേഹ ശര്‍മ്മ ശ്രദ്ധേയയാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )