‘കെജ്രിവാളിനെ അറസ്റ്റില്‍ അപലപിക്കുന്ന രാഹുല്‍ പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നതില്‍ എന്ത് രഷ്ട്രീയ സന്ദേശം’; ഡി രാജ

‘കെജ്രിവാളിനെ അറസ്റ്റില്‍ അപലപിക്കുന്ന രാഹുല്‍ പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നതില്‍ എന്ത് രഷ്ട്രീയ സന്ദേശം’; ഡി രാജ

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സിപിഐ ദേശീയ ജെനറല്‍ സക്രട്ടറി ഡി രാജ. ഇഡി, ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിക്കുന്ന രാഹുല്‍ ഗാന്ധി കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുമ്പോള്‍ എന്ത് രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ഡി രാജ ചോദിച്ചു. കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിന്റെ ഇത്തരം പ്രസ്താവനകള്‍ തരംതാണതാണെന്നും ഡി രാജ പറഞ്ഞു. ഇഡി പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുമ്പോള്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ബിജെപി സര്‍ക്കാറിന്റെ നടപടിയെ രാഹുല്‍ അംഗീകരിക്കുകയാണെന്നും രാജ വ്യക്തമാക്കി. കേരളത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ തുറന്ന വിമര്‍ശനത്തിലാണ് ഇടതുപക്ഷം. ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിക്കൊപ്പം, അതായത് കോണ്‍ഗ്രസിനോട് ചേര്‍ന്ന് മുന്നണിയില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ കടുത്ത മത്സരം തന്നെയാണ് ഇടതുപക്ഷവും യുഡിഎഫും തമ്മില്‍ നടക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )