ആൽമരത്തിന്റെ ശിഖരം മുറിച്ചുമാറ്റിയതിസംഭവം രാഷ്ട്രീയ തർക്കം തുടരുന്നു

ആൽമരത്തിന്റെ ശിഖരം മുറിച്ചുമാറ്റിയതിസംഭവം രാഷ്ട്രീയ തർക്കം തുടരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി തേക്കിന്‍ കാട് മൈതാനത്തെ ആൽമരച്ചില്ല മുറിച്ച വിഷയത്തിൽ രാഷ്ട്രീയ തർക്കങ്ങൾ തുടരുന്നു അതേസമയം ആൽമരം മുറിക്കുന്നത് വിശ്വാസധ്വംസനമെന്നാണ് കോൺഗ്രസ്മുന്നോട്ടുവെക്കുന്നത് .
എന്നാൽ അപകടാവസ്ഥ മൂലം മരക്കൊമ്പ് നേരത്തെ തന്നെ മുറിച്ചതാണെന്നാണ് ബിജെപിയും ഉന്നയിക്കുന്ന മറുപടി . ആലിന്റെ ശിഖരം മുറിച്ചതില്‍ വടക്കുന്നാഥന്‍ ക്ഷേത്രം മാനെജരുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഹൈക്കോടതിക്ക് കൈമാറുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു എന്നാൽ ദേവസ്വം ബോര്‍ഡാണ് ചില്ല മുറിച്ചതെന്നായിരുന്നു ബിജെപി വാദം. മരം മുറി ആളിക്കത്തിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കുന്ന മറുപടി നിര്‍ണായകമായിരിക്കും .അതേസമയം ചാണകവെളളത്തിന്റെ പേരിലും രാഷ്ട്രീയതർക്കങ്ങൾ നീളുകയാണ് ധൈര്യമുണ്ടെങ്കിൽ തനിക്ക് മേൽ ചാണകവെള്ളം തളിക്കാൻ വാ എന്ന് ബിജെപിയെ വെല്ലുവിളിച്ച് കോൺഗ്രസ് എംപി ടി.എന്‍. പ്രതാപന്‍ രംഗത്തെത്തിയിരുന്നു .തൃശൂരിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരമെന്നും പ്രതാപൻ പറഞ്ഞു. എന്നാൽ പ്രതാപൻ ഫീൽഡിൽ പോകാത്ത എംപിയെന്നായിരുന്നു സിപിഐ നേതാവും മന്ത്രിയുമായ കെ. രാജന്റെ മറുപടി .


പ്രധാനമന്ത്രിയുടെ വേദിയില്‍ ചാണകവെള്ളം തളിക്കാനെത്തിയ കെഎസ് യു പ്രവര്‍ത്തകരെ അയച്ച പ്രതാപനെ അതേ നാണയത്തില്‍ നേരിടുമെന്ന ബിജെപി പ്രസ്താവനയാണ് കൂടുതൽ പ്രകോപനമായത് . ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആര്‍എസ്എസുകാരുടെ അടികൊണ്ട പാടുള്ള മുഖവുമായി നടക്കുന്ന തന്നെ പേടിപ്പിക്കാന്‍ നോക്കെണ്ടെന്നും പ്രതാപന്‍ ആവര്‍ത്തിച്ചു. പണ്ട് കാലത്ത് തേജസ് പത്രം പിടിച്ചു നിന്ന പടം ഉയര്‍ത്തി താന്‍ പിഎഫ്ഐകാരനെന്ന് പറയുന്നത് പാപ്പരത്തമെന്നും മറുപടി. തൃശൂരില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്നും പ്രതാപന്‍ കൂട്ടിച്ചേർത്തു .ഇതിനു പിന്നാലെ പ്രതാപനെ പരിഹസിച്ച് മന്ത്രി കെ. രാജനും രംഗത്തെത്തിയിരുന്നു . അരിവാള്‍ നെൽക്കതിരാണ് ഇടതു സ്ഥാനാര്‍ഥിയെന്നും തൃശൂരില്‍ വിജയം മറ്റെങ്ങും പോകില്ലെന്നും രാജന്‍വ്യക്തമാക്കി .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )