സംസ്ഥാനസർക്കാരിന്റെ കേരളീയം പരിപാടിയുടെ ഭാഗമായി നടന്നകലാപരിപാടികൾക്ക് വേണ്ടി ചിലവഴിച്ചത് 1.55 കോടി

സംസ്ഥാനസർക്കാരിന്റെ കേരളീയം പരിപാടിയുടെ ഭാഗമായി നടന്നകലാപരിപാടികൾക്ക് വേണ്ടി ചിലവഴിച്ചത് 1.55 കോടി

കേരളത്തിൻറെ വികസന നേട്ടങ്ങൾ ലോക ശ്രദ്ധയിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തിയ പരിപാടിയാണ് കേരളീയം ,ഈ പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്കായി സർക്കാർ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയാണ് . സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ ഉദ്ഘാടന സമാപന സമ്മേളനങ്ങളും ഏഴ് ദിവസം നീണ്ടുനിന്ന കലാപരിപാടികളുമുണ്ടായിരുന്നു എന്നാൽ കേരളീയം തീർന്ന് രണ്ട് മാസം പിന്നിട്ടിട്ടും സ്പോൺസർമാരുടെ വിശദാംശങ്ങൾ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല.

അതേസമയം പരിപാടിയുടെ ആദ്യ ദിനം നടന്ന ശോഭനയുടെ നൃത്തത്തിന് എട്ട് ലക്ഷം രൂപയാണ് നൽകിയത്. രണ്ടാം ദിനം മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേർന്ന് സംഘടിപ്പിച്ച സ്പെഷ്യൽ ഷോക്ക് , സർക്കാർ കണക്കിൽ നൽകിയത് 8,30,000 രൂപയായിരുന്നു .കൂടാതെ മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച മാ ഷോ ആയിരുന്നു മൂന്നാംദിനം. കവിതകൾ കോർത്തിണക്കി കാവ്യ 23 എന്ന പേരിൽ നടത്തിയ പരിപാടിക്ക് 40,5000 രൂപയാണ്ചെലവ്. അഞ്ചാം ദിനം കെഎസ് ചിത്രയുടെ ഗാനമേള, സർക്കാർ നൽകിയത് 2,05,000 രൂപ, കലാമണ്ഡലം കലാകാരൻമാരുടെ ഫ്യൂഷൻ ഷോക്ക് 3,80,000.രൂപയും സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നൊരുക്കിയ പരിപാടിക്ക് 119000 രൂപയാണ് സാംസ്കാരിക വകുപ്പ് നൽകിയത്.എന്നാൽ ഏറ്റവും അവസാനം എം ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജയം ഷോ യ്ക്കായിരുന്നു ഏറ്റവും അധികം തുക ചിലവായതും കൂടാതെ സമാപന ദിവസം നടന്ന പരിപാടിക്ക് 990000 രൂപയായിരുന്നു അനുവദിച്ചിട്ടുള്ളത്. അതേസമയം സെൻട്രൽ സ്റ്റേഡിയത്തിലെ ഒരു വേദിയിൽ നടന്ന ഏഴ് പരിപാടികളുടെ മാത്രം വിശദാംശങ്ങളാണിത്. പരമാവധി തുക സ്പോൺസർമാരെ കണ്ടെത്തിസംഘടിപ്പിക്കുമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത് .അതേസമയം സ്പോൺസർമാരേതൊക്കെയെന്നോ തുക എത്രയെന്നോ എന്താവശ്യത്തിനു ചിലവാക്കിയെന്നോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരം ഇതുവരെ കണ്ടെത്തിയിട്ടില്ല .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )