ഇടുക്കിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റു പ്രതി അർജുന്‍റെ ബന്ധുവാണ് കുട്ടിയുടെപിതാവിനെ ആക്രമിച്ചത്

ഇടുക്കിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റു പ്രതി അർജുന്‍റെ ബന്ധുവാണ് കുട്ടിയുടെപിതാവിനെ ആക്രമിച്ചത്

ഇടുക്കിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് വണ്ടിപ്പെരിയാർ ടൗണിൽവെച്ച് കുത്തേറ്റു. വണ്ടിപ്പെരിയാർ പട്ടണത്തിലെ പശുമലയിൽ ഇന്ന് രാവിലെയാണ് സംഭവം കേസിൽ വിചാരണക്കോടതി വെറുതെവിട്ട പ്രതി അർജുന്‍റെ ബന്ധു പാൽരാജാണ്
കുട്ടിയുടെപിതാവിനെ ആക്രമിച്ചത്.

പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അർജുൻ്റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു ഇരുവരും ഇത് ചോദ്യം ചെയ്തതോടെ ഒടുവിൽ വാക്കുത്തർക്കമായി. തുടർന്നിത് കയ്യാങ്കളിയിലേക്ക് നീളുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു. കുട്ടിയുടെ പിതാവിന്റെ ഇരുകാലുകളുടെയും തുടക്കാണ് കുത്തേറ്റത്.നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല ഒപ്പമുണ്ടായിരുന്ന കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനും പരിക്കുണ്ട്. കുട്ടിയുടെ അച്ഛനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രതി അർജുൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം നേടിയിരുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപെട്ട പാൽരാജിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തെളിവുകളും അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )