ഇനി പ്രചാരണം തലസ്ഥാനത്ത്; കെ സുധാകരനും സംഘവും ഡല്‍ഹിയിലേക്ക്

ഇനി പ്രചാരണം തലസ്ഥാനത്ത്; കെ സുധാകരനും സംഘവും ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരരന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഘം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ഈ മാസം 25നു നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സംഘം യാത്രയാകുന്നത്. രമ്യ ഹരിദാസ് എംപി, എന്‍എസ്യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫന്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.

മലയാളി വോട്ടര്‍മമാര്‍ കൂടുതലുള്ള മണ്ഡലങ്ങളിലാണ് ഇവരുടെ പ്രധാന പ്രചാരണ പരിപാടികള്‍. ഇതില്‍ സുധാകരന്‍ 20നു കേരളത്തിലേക്ക് മടങ്ങും. കനയ്യ കുമാര്‍ മത്സരിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ ചെയര്‍മാന്‍ ഉദിത് രാജ് മത്സരിക്കുന്ന നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, ജയപ്രകാശ് അഗര്‍വാള്‍ മത്സരിക്കുന്ന ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രചാരണ പരിപാടികള്‍.

മണ്ഡലങ്ങളില്‍ ബൂത്ത്തല പരിപാടികളും സ്ലിപ്പ് വിതരണവും ഈ സംഘം നിര്‍വഹിക്കും. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 25ന് തിരഞ്ഞെടുപ്പ് നടക്കുക.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )