രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം വേണം അന്വേഷണം: ആനി രാജ

രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം വേണം അന്വേഷണം: ആനി രാജ

ഡല്‍ഹി: ലൈംഗികാരോപണമുയര്‍ന്ന സാഹചര്യത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം വേണം അന്വേഷണം നടത്തേണ്ടതെന്ന് സിപിഐ നേതാവ് ആനി രാജ. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനം തിരികെ നല്‍കണം. കള്ളപ്പരാതിയാണെങ്കില്‍ നടപടിയെടുക്കാനുള്ള നിയമവും രാജ്യത്ത് ഉണ്ടല്ലോയെന്നും ആനി രാജ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

പരാതിയെ പരസ്യമായി ആരോപണ വിധേയന്‍ തള്ളിയെന്നു പറഞ്ഞ് ഒഴിയാനാണെങ്കില്‍ രാജ്യത്ത് നിയമത്തിന്റെ ആവശ്യമില്ലല്ലോയെന്നും മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിന് ആനി രാജ മറുപടി നല്‍കി. സജി ചെറിയാന്‍ അത്തരം പ്രതികരണങ്ങള്‍ നടത്തിയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ബംഗാളി നടിയുടെ ആരോപണം കേരളത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നതാണ്. നടപടി എടുക്കാന്‍ കടുംപിടുത്തതിന്റെ ആവശ്യമില്ലെന്നും ആനിരാജ പ്രതികരിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )