ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു; ഇന്നും പുഴയിലിറങ്ങാൻ വിദഗ്ദ്ധർക്കായില്ല
ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ തിരച്ചിൽ അവസാനിപ്പിച്ച് ദൗത്യ സംഘം.നാവികസേനയ്ക്ക് ഇന്നും ഗംഗാവേലി നദിയിൽ ഇറങ്ങി തിരയാൻ ആയില്ല. നദിയിൽ ശക്തമായ കുത്തൊഴുക്കാണ് വില്ലനായി നിൽക്കുന്നത്.
സ്കൂബ ഡൈവേഴ്സിന് പുഴയിലേക്ക് ഇറങ്ങി തിരയാൻ കഴിയുന്ന സാഹചര്യത്തേക്കാൾ മൂന്നിരട്ടിയാണ് ഗംഗാവലിപുഴയിലെ ഇപ്പോഴത്തെ ഒഴുക്ക്. ലക്ഷ്യത്തിലേക്ക് എത്തുംവരെ ദൗത്യം തുടരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞുവെക്കുന്നത്. സാധ്യമാകുന്ന പുതിയ രീതികൾ തീരുമാനിക്കുമെന്ന് ഉന്നതയോഗം വിലയിരുത്തി. ഇതോടെ അർജുൻ ഉൾപ്പെടെ കാണാതായിട്ട് ഉള്ള 3 പേരെയും കണ്ടെത്തുക എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള ശ്രമം തുടരും.
CATEGORIES India