നടൻ സെയ്ഫ് അലി ഖാനെ ഡിസ്‌ചാർജ് ചെയ്തു; പൂർണ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ

നടൻ സെയ്ഫ് അലി ഖാനെ ഡിസ്‌ചാർജ് ചെയ്തു; പൂർണ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ

മോഷണ ശ്രമത്തിനിടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാനെ ഡിസ്‌ചാർജ് ചെയ്തു. പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആറ് ദിവസത്തിന് ശേഷമാണ് നടനെ ഡിസ്ചാർജ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് മുംബൈ ലീലാവതി ആശുപത്രിയിൽ നിന്ന് സെയ്ഫ് അലി ഖാൻ ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോയത്.

ഒരാഴ്ചത്തേക്ക് പൂർണ്ണമായ ബെഡ് റെസ്റ്റ് നിർദ്ദേശിച്ചിട്ടുണ്ടെന്നും അണുബാധ ഉണ്ടാകാതിരിക്കാൻ സന്ദർശകരെ സ്വീകരിക്കരുതെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. മോഷണശ്രമത്തിനിടെ ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആശുപത്രിയിലെത്തിയ നടന് ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തിരുന്നു.

പുലർച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു.മുംബൈ ബാന്ദ്രയിലുള്ള വീട്ടിൽ വച്ചാണ് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്. വ്യാഴാഴ്ച പുലർച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )