കൊല്ലത്ത് രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി; മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലത്ത് രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി; മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലം:കൊല്ലം താന്നിയില്‍ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കി. താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് , ഭാര്യ സുലു എന്നിവരാണ് ആത്മഹത്യ ചെയ്തത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മാതാപിതാക്കളെ അതേ മുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. അജീഷിന് ചില ആരോ?ഗ്യ പ്രശ്‌നങ്ങളും, സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )