മലപ്പുറത്ത് 12 പേർക്ക് H1 N1; കൂടുതൽപേർക്ക് രോഗസാധ്യത

മലപ്പുറത്ത് 12 പേർക്ക് H1 N1; കൂടുതൽപേർക്ക് രോഗസാധ്യത

മലപ്പുറം: മലപ്പുറത്ത് 12 പേർക്ക് H1 N1 സ്ഥിരീകരിച്ചു. ജൂലായ് ഒന്ന് മുതൽ എഴ് വരെയുള്ള ദിവസങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. വഴിക്കടവ് സ്വദേശിക്കാണ് അവസാനം രോ​ഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗസാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഈ വർഷം ജില്ലയിൽ 30 കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളമാകെ പനിക്കിടയിലാണ്. ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച് 1 എൻ 1, വെസ്റ്റ് നെയ്ൽ, അമീബിക് മസ്തിഷ്ക ജ്വരം എന്നിങ്ങനെ രോഗങ്ങളുടെ പട്ടിക നീളുകയാണ്. തിരുവനന്തപുരത്താണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ അതീവ ജാഗ്രതയിലാണ് കേരളം. മാത്രമല്ല, ഡെങ്കിപ്പനി വ്യാപനത്തിലും കേരളം ആശങ്കയിലാണ്. ഒരാഴ്ചയ്ക്കിടെ 8379 പേർക്കാണ് പനി ബാധിച്ചത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )