കോടതിയില്‍ കേസ് നടക്കുന്നതിനിടെ സ്‌കൂള്‍ പരിപാടിയില്‍ മുഖ്യാതിഥിയായി സഞ്ജു ടെക്കി

കോടതിയില്‍ കേസ് നടക്കുന്നതിനിടെ സ്‌കൂള്‍ പരിപാടിയില്‍ മുഖ്യാതിഥിയായി സഞ്ജു ടെക്കി

ആലപ്പുഴ: മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളുടെ മാഗസിന്‍ പ്രകാശനത്തിന് വിവാദ യൂട്യൂബര്‍ സഞ്ജു ടെക്കി മുഖ്യാതിഥി. റോഡ് നിയമലംഘനങ്ങള്‍ നടത്തിയതിന് എംവിഡിയും ഹൈക്കോടതിയും നേരിട്ട് ഇടപെട്ട് നടപടിയെടുത്തയാളാണ് സഞ്ജു ടെക്കി. ഗതാഗത നിയമ ലംഘനം നടത്തിയതിനുളള കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള പരിപാടിയില്‍ സഞ്ജു മുഖ്യാതിഥിയാകുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്നാണ് നോട്ടീസില്‍ സഞ്ജു ടെക്കിക്ക് നല്‍കിയ വിശേഷണം. നോട്ടീസ് പ്രകാരം ഇന്ന് ഉച്ചയ്ക്കാണ് പരിപാടി. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് കെജി രാജേശ്വരിയാണ് പരിപാടിയുടെ അധ്യക്ഷ.

മൊബൈല്‍ ഫോണില്‍ സെല്‍ഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു, പബ്ലിക്ക് റോഡില്‍ പലതവണ മത്സര ഓട്ടം നടത്തി, വാഹനത്തില്‍ രൂപമാറ്റം വരുത്തി പൊതു നിരത്തില്‍ ഉപയോഗിച്ചു, അമിത ശബ്ദമുള്ള സ്പീക്കര്‍ഘടിപ്പിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കി തുടങ്ങി, വാഹനത്തില്‍ എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച് നിരത്തിലിറക്കി തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് എംവിഡി കണ്ടെത്തിയത്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് വാഹന മോടിപ്പിച്ചതിന് 3500 രൂപ പിഴ അടച്ച സംഭവമുള്‍പ്പടെ പലതവണ സഞ്ജു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നേരിട്ടിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )