വെള്ളൂർ കേരളാ പേപ്പര്‍ പ്രൊഡക്‌ട്സ് ലിമിറ്റഡില്‍ വീണ്ടും തീപിടിത്തംബോയിലറിലേക്ക് കല്‍ക്കരി എത്തിക്കുന്ന കണ്‍വയറിനാണ് തീപിടിച്ചത്

വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്‌ട്സ് ലിമിറ്റഡില്‍ (കെപിപിഎല്‍) വീണ്ടും തീപിടിത്തം .ബോയിലറിലേക്ക് കല്‍ക്കരി എത്തിക്കുന്ന
കണ്‍വയറിനാണ് തീപിടിച്ചത് ഇന്നു രാവിലെ 4.45 ഓടെയാണു കമ്പനിയില്‍ തീപിടിത്തമുണ്ടായത് .ആറരയോടെ കടുത്തുരുത്തി, പിറവം ഫയര്‍
യൂണിറ്റുകളിൽ നിന്നും ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം
ഉണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത് .അതേസമയം പ്ലാന്റിന്റെ പ്രധാന ഭാഗങ്ങളിലല്ല തീപിടിത്തം ഉണ്ടായതെന്ന് കമ്പനി മാനേജ്മെന്റ് വ്യക്തമാക്കി. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രൊഡക്‌ഷൻ പുനരാരംഭിക്കാൻ സാധിക്കുമെന്നും ഇവര്‍ വ്യക്തമാക്കി എന്നാൽ ഒക്ടോബര്‍ 5നു കെപിപിഎല്ലിലുണ്ടായ തീപിടിത്തത്തില്‍ പേപ്പര്‍ പ്രൊഡക്‌ഷൻ പ്ലാന്റിലും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )