
ഇതെന്തൊരു കുതിപ്പ്! സ്വർണ വില വീണ്ടും കൂടി, ഇന്നത്തെ നിരക്ക് ഇങ്ങനെ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപ കൂടി 8075 രൂപയിലെത്തി. പവന് 64600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
ഫെബ്രുവരി മാസത്തെ സ്വര്‍ണ വില പവനില്‍
ഫെബ്രുവരി 01: 61,960
ഫെബ്രുവരി 02: 61,960
ഫെബ്രുവരി 03: 61,640
ഫെബ്രുവരി 04: 62,480
ഫെബ്രുവരി 05: 63,440
ഫെബ്രുവരി 06: 63,440
ഫെബ്രുവരി 07: 63,440
ഫെബ്രുവരി 08: 63,560
ഫെബ്രുവരി 09: 63,560
ഫെബ്രുവരി 10: 63,840
ഫെബ്രുവരി 11: 64,480 , 64080(ഉച്ചയ്ക്ക് ശേഷം)
ഫെബ്രുവരി 12: 63,520
ഫെബ്രുവരി 13: 63,840
ഫെബ്രുവരി 14: 63,920
ഫെബ്രുവരി 15: 63,120
ഫെബ്രുവരി 16: 63,120
ഫെബ്രുവരി 17: 63,520
ഫെബ്രുവരി 18: 63,760
ഫെബ്രുവരി 19: 64,280
ഫെബ്രുവരി 20: 64,560
ഫെബ്രുവരി 21: 64,200
ഫെബ്രുവരി 22: 64,360
ഫെബ്രുവരി 23: 64,360
ഫെബ്രുവരി 24: 64,440
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.