വയനാട് വാകേരിയില്‍ വീണ്ടും കടുവയെത്തി

വയനാട് വാകേരിയില്‍ വീണ്ടും കടുവയെത്തി

വയനാട് വാകേരി സിസിയില്‍ വീണ്ടും കടുവ സാന്നിധ്യം. വര്‍ഗീസ് എന്ന കര്‍ഷകന്റെ ആടിനെ കൊന്നു. രാത്രി ഒമ്ബതരയോടെയാണ് സംഭവം.

വയനാട് വാകേരി സിസിയില്‍ വീണ്ടും കടുവ സാന്നിധ്യം. വര്‍ഗീസ് എന്ന കര്‍ഷകന്റെ ആടിനെ കൊന്നു. രാത്രി ഒമ്ബതരയോടെയാണ് സംഭവം.

ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുവിനെ കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു.

വയനാട് വാകേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിലായിരുന്നു. കൂടല്ലൂര്‍ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. ഒമ്ബത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്.

ഇതിനു പിന്നാലെയാണ് ഇവിടെ വീണ്ടും കടുവാ സാന്നിധ്യമുണ്ടായത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )