അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തില്‍

അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തില്‍

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തില്‍. പ്രതിഷ്ഠാ ദിനത്തില്‍ അയോധ്യ ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്ത്യ സഖ്യത്തിലെ ഭൂരിപക്ഷം കക്ഷികളും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ, ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് കടുത്ത സമ്മര്‍ദ്ദത്തിലായി.

സിപിഎമ്മിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ അടക്കമുള്ള കക്ഷികളും പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി.

രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചെന്നും സോണിയ ഗാന്ധിയോ അവര്‍ നിര്‍ദ്ദേശിക്കുന്ന നേതാക്കളോ ചടങ്ങില്‍ പങ്കെടുക്കുമെന്നും ദിഗ് വിജയ് സിംഗ് പ്രതികരിച്ചിരുന്നു.

ബിജെപി വലിയ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുമെന്നതിനാല്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് പറയാനും കോണ്‍ഗ്രസിന് കഴിയുന്നില്ല. പ്രതിസന്ധിയിലാണ് പാര്‍ട്ടി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )