യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം; ഗർഭസ്ഥ ശിശു മരിച്ചു

യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം; ഗർഭസ്ഥ ശിശു മരിച്ചു

ചെന്നൈ: തമിഴ്‌നാട് വെല്ലൂരില്‍ ഓടുന്ന ട്രെയിനില്‍ വെച്ച് ഗര്‍ഭിണിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. വ്യാഴാഴ്ചയാണ് ട്രെയിനില്‍ വച്ച് നാലുമാസം ഗര്‍ഭിണിയായ ആന്ധ്ര ചിറ്റൂര്‍ സ്വദേശിക്ക് നേരേ ലൈംഗികാതിക്രമം നടന്നത്.

തിരുപ്പൂരിലെ വസ്ത്രനിര്‍മാണ ശാലയില്‍ തയ്യൽ ജോലി ചെയ്യുന്ന 36കാരി തിരുപ്പതിയിലേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം.ട്രാക്കില്‍ പരിക്കുകളോടെ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയിരുന്നു. സംഭവത്തില്‍ ഹേമരാജ് എന്നയാളെ പൊലീസ് പിടികൂടിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )