തനിക്ക് ബീഫ് ഇഷ്ടമാണ്, കഴിക്കാറുണ്ടെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു; വിജയ് വഡേത്തിവാര്‍

തനിക്ക് ബീഫ് ഇഷ്ടമാണ്, കഴിക്കാറുണ്ടെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു; വിജയ് വഡേത്തിവാര്‍

ഡല്‍ഹി: ബോളിവുഡ് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത് താന്‍ ബീഫ് കഴിച്ചിരുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നതായി കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍. തനിക്ക് ബീഫ് ഇഷ്ടമാണെന്നും ബീഫ് കഴിക്കുമെന്നും കങ്കണ പറഞ്ഞതായി വിജയ് വഡേത്തിവാര്‍ സാമൂഹ്യമാധ്യമമായ എക്സില്‍ കുറിച്ചത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി സീറ്റിലാണ് കങ്കണ ജനവിധി തേടുന്നത്.

തനിക്ക് ബീഫ് ഇഷ്ടമാണ്. കഴിക്കാറുണ്ട്. കങ്കണ നേരത്തെ പറഞ്ഞിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാര്‍ പറഞ്ഞു.

അതിനിടെ, പരാമര്‍ശത്തോട് പ്രതികരിച്ച് ബിജെപി വക്താവ് കേശവ് ഉപാധ്യേ രംഗത്ത് വന്നു. വഡേത്തിവാറിന്റെ പരാമര്‍ശം കോണ്‍ഗ്രസിന്റെ വൃത്തികെട്ട സംസ്‌കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നുവെന്ന് ഉപാധ്യേ പറഞ്ഞു. നമ്മുടെ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇത് പാര്‍ട്ടിയുടെ തോറ്റുപോയ മാനസികാവസ്ഥയെയാണ് കാണിക്കുന്നത്,’ കേശവ് ഉപാധ്യേ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )