ആന്റോ ആന്റണിയെ കാത്ത് പത്തനംതിട്ടക്കാര്‍, കാത്തിരിപ്പിന്റെ മൂന്നാം നാള്‍; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോര്‍ജ്

ആന്റോ ആന്റണിയെ കാത്ത് പത്തനംതിട്ടക്കാര്‍, കാത്തിരിപ്പിന്റെ മൂന്നാം നാള്‍; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോര്‍ജ്

പത്തനംതിട്ട: പത്തനംതിട്ട യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കെതിരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം ഡോ. ടി എം തോമസ് ഐസക്കും ആന്റോ ആന്റണിയുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ എസ്എഫ്‌ഐക്കാര്‍ കൊലപ്പെടുത്തിയ എത്ര കെ.എസ്.യു പ്രവര്‍ത്തകരുണ്ടെന്ന ചോദ്യത്തിന് ലിസ്റ്റ് തരാം എന്ന് പറഞ്ഞു കൈയൊഴിയുകയായിരുന്നു ആന്റോ ആന്റണി. അതിന് മറുപടിയായാണ് മന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘പത്തനംതിട്ട പ്രസ് ക്ലബ്ബിലെ മീറ്റ് ദ കാന്‍ഡിഡേറ്റ്സ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഒരു ദിവസത്തിനകം ലിസ്റ്റുമായി വരുമെന്ന് പറഞ്ഞ ആന്റോ ആന്റണിയെ കാത്ത് പത്തനംതിട്ടക്കാര്‍. കാത്തിരിപ്പിന്റെ മൂന്നാം നാള്‍…’ എന്ന് മന്ത്രി വീണാ ജോര്‍ജ് കുറിച്ചു. എന്നാല്‍ ‘ജ്യോതിയും വന്നില്ല, തീയും വന്നില്ല’ എന്നായിരുന്നു ആന്റോ ആന്റണിക്കെതിരെ പി എം അര്‍ഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )