വയനാട് വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി

വയനാട് വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി

കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ വിദേശ വനിതയെ സ്വകാര്യ റിസോര്‍ട്ട് ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. നെതര്‍ലന്‍ഡ് സ്വദേശിയായ യുവതിക്ക് നേരെ തിരുനെല്ലി ക്ലോവ് റിസോര്‍ട്ടിലെ ജീവനക്കാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. എഡിജിപിക്ക് യുവതി ഇ-മെയിലായി പരാതി നല്‍കിയിട്ട് ഒരാഴ്ചയായെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാന്‍ പൊലീസിനായില്ല.

വയനാട് സന്ദര്‍ശിക്കാനായി എത്തിയ നെതര്‍ലന്‍ഡ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. തിരുമ്മല്‍ ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടതായും ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥന് പരാതി നല്‍കി ഒരാഴ്ചയായിട്ടും പൊലീസ് അലംഭാവം കാണിക്കുന്നുവെന്നും ആരോപണമുയരുന്നുണ്ട്.

കഴിഞ്ഞ ഡിസംബര്‍ മാസം ആദ്യമാണ് ഓണ്‍ലൈന്‍ ബുക്കിങ് വഴി തിരുനെല്ലിയിലെ ക്ലോവ് റിസോര്‍ട്ടില്‍ യുവതി എത്തിയത്. ലൈംഗികാതിക്രമത്തിനെതിരെ ഇന്ത്യയില്‍ പരാതി നല്‍കേണ്ടത് എങ്ങനെയാണെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു. നാട്ടിലെത്തിയതിന് ശേഷമാണ് കഴിഞ്ഞ പതിനാലാം തീയതി യുവതി എഡിജിപിക്ക് ഇ-മെയിലൂടെ പരാതി നല്‍കിയത്. പ്രതിയെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കാനാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ തീരുമാനം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )