വ്യത്യസ്ത പരിപാടികളിലൂടെ വായനയുടെ മാസ്മരിക ലോകത്തേക്ക് തിരികെ കൊണ്ട് വരികയാണ് വായനാ വാരത്തില്‍ രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്

വ്യത്യസ്ത പരിപാടികളിലൂടെ വായനയുടെ മാസ്മരിക ലോകത്തേക്ക് തിരികെ കൊണ്ട് വരികയാണ് വായനാ വാരത്തില്‍ രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്

രാമമംഗലം: വഴിയിലെവിടെയോ നഷ്ടപ്പെട്ടു പോയ വായനയുടെ മാസ്മരിക ലോകത്തേക്ക് കുട്ടികളെ തിരികെ കൊണ്ട് വരികയാണ് എറണാകുളം റൂറൽ ജില്ലയിലെ രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്.വിത്യസ്തങ്ങളായ വിവിധ പരിപാടികൾ ആണ് കുട്ടികൾക്കായി വായന വാരത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്ക് വേണ്ടി കയ്യക്ഷരം മത്സരം പോലെ ഉള്ള മത്സരങ്ങളും നടത്തുന്നുണ്ട്. കോവിഡ് ലോക് ഡൗൺ കാലത്ത് സർഗാത്മകം എന്ന പേരിൽ ആരംഭിച്ച വായനാ വാരം പരിപാടിയാണ് ഇപ്പോഴും വിത്യസ്ത പരിപാടികളിലൂടെ തുടരുന്നത്. കുഞ്ഞിളം കയ്യിൽ ഒരു പുസ്തകം പരിപാടിയിലൂടെ സ്കൂൾ ലൈബ്രറിക്ക് നൽകുന്നു.വായന ദിനം സന്ദേശം,മുദ്രാവാക്യം നിർമാണം,പതിപ്പ് നിർമാണം,പ്ലാക്കാർഡ് നിർമാണം,വായനാ,പ്രസംഗ മത്സരങ്ങൾ,പുതിയ പുസ്തകം പരിചയപ്പെടൽ,വാർത്ത വായനാ മത്സരം,വീട്ടിൽ ഒരു ലൈബ്രറി ഒരുക്കൽ,വീട്ടിലെ വായനാ മൂല തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.ഓരോ ദിവസം ഓരോ പരിപാടികളാണ് നടത്തി വരുന്നത്. പി എൻ പണിക്കരുടെ ഓർമ ദിനമാണ് വായന ദിനമായി ആചരിക്കുന്നത്.

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19.കേരളത്തിലുടനീളം സഞ്ചരിച്ച് “വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക” എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തു. പ്രവർത്തനങ്ങൾക്ക് രാമമംഗലം ഹൈസ്കൂൾ മാനേജർ അജിത്ത് കല്ലൂർ,പ്രധാന അധ്യാപിക സിന്ധു പീറ്റർ,PTA പ്രസിഡൻറ് രതീഷ് കലാനിലയം,കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂബ് ജോൺ, സ്മിനു ചാക്കോ,ഡ്രിൽ ഇൻസ്ട്രക്ടർ സുരേഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി വരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )