ദുബൈയിലെ ലേലത്തില്‍ മൊബൈല്‍ നമ്പര്‍ വിറ്റുപോയത് ഏഴ് കോടിക്ക്

ദുബൈയിലെ ലേലത്തില്‍ മൊബൈല്‍ നമ്പര്‍ വിറ്റുപോയത് ഏഴ് കോടിക്ക്

ദുബായ്: ഏഴ് കോടി രൂപയ്ക്ക് (3.2 ദശലക്ഷം ദിര്‍ഹം) ദുബായിലെ ലേലത്തില്‍ 058-7777777 എന്ന മൊബൈല്‍ നമ്പര്‍ വിറ്റുപോയിരിക്കയാണ്. 7 സീരീസ് അടങ്ങുന്ന 058-7777777 എന്ന നമ്പര്‍ ഭാഗ്യ സംഖ്യയായാണ് കണക്കാക്കപ്പെടുന്നത്, യുഎഇയുടെ ഏഴ് എമിറേറ്റുകളോടും അതിന് സാമ്യമുണ്ട്. ഈ സവിശേഷ മൊബൈല്‍ നമ്പറിനായുള്ള ലേലം 22 ലക്ഷം രൂപയിലായിരുന്നു ആരംഭിച്ചത്. 7 എന്ന നമ്പറുള്ള മറ്റ് നമ്പറുകള്‍ വാങ്ങാനും ആളുകള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നു.

ഏകദേശം 86 കോടി രൂപയാണ് ലേലത്തില്‍ ആകെ നേടിയത്. ലേലത്തിന്റെ ഭാഗമായി എക്സ്‌ക്ലൂസീവ് കാര്‍ നമ്പര്‍ പ്ലേറ്റുകള്‍ ഏകദേശം 65 കോടി രൂപയ്ക്ക് വിറ്റു. എത്തിസലാത്തിന്റെ സ്പെഷ്യല്‍ നമ്പറുകള്‍ ഏകദേശം 9 കോടി രൂപയ്ക്കും ഡുവിന്റെ സ്പെഷ്യല്‍ നമ്പറുകള്‍ ഏകദേശം 11 കോടി രൂപയ്ക്കും വിറ്റു. മറ്റൊരു നമ്പറായ 054-5555555, 2.87 ദശലക്ഷം ദിര്‍ഹത്തിനാണ് (6.5 കോടി രൂപ) വിറ്റുപോയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )