കെട്ടിയിട്ട് പീഡിപ്പിച്ചെന്ന ട്രാന്‍സ്‌ജെന്ററിന്റെ പരാതി; സന്തോഷ് വര്‍ക്കിയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി

കെട്ടിയിട്ട് പീഡിപ്പിച്ചെന്ന ട്രാന്‍സ്‌ജെന്ററിന്റെ പരാതി; സന്തോഷ് വര്‍ക്കിയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി : ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ് ജെൻ്ററിൻ്റെ പരാതിയിൽ സന്തോഷ് വർക്കി (ആറാട്ടണ്ണൻ) മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജി ആറാം തിയതി പരിഗണിക്കാൻ മാറ്റി.

ട്രാൻസ് ജെൻ്ററിൻ്റെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീത്, അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുളളത്. സിനിമയിലെ ഭാഗങ്ങൾ വിശദീകരിക്കാൻ എന്ന പേരിലെത്തി തന്നെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റാണ് പരാതി നൽകിയത്. സന്തോഷ് വർക്കിയുടെയും അലൻ ജോസ് പെരെരയുടെയും ഉൾപ്പെടെ പേരുകൾ പറഞ്ഞ് ഇവരുടെ ലൈംഗിക താൽപര്യത്തിന് വഴങ്ങണമെന്ന് വിനീത് പറ‍ഞ്ഞതായും പരാതിയുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )